Sunday, July 15, 2012

നീ..


അക്ഷരങ്ങള്‍ ...
അവക്കിടയില്‍ നിന്‍റെ സ്പന്ദനങ്ങള്‍ ..


ഏകാന്തതയുടെ ഏതോ തുരുത്തില്‍ നിന്നും
നിന്‍റെ വാക്കുകള്‍ ..
അവക്ക് ഏതോ പഴയ ജന്മത്തിന്‍റെ പുണ്യമുണ്ട്..


നിന്‍റെ ചിന്തകള്‍
നിന്‍റെ സ്വപ്‌നങ്ങള്‍ 
നിന്‍റെ പാട്ടുകള്‍ 
അവക്ക്‌ കൂട്ടിരിക്കുക.. എന്‍റെ ഭാഗ്യം..


നിന്‍റെ പുഞ്ചിരി.
നോവിന്‍റെ സംഗീതം പോലെ..
തണുത്ത കാറ്റില്‍ ജാലക വിരികള്‍ ഇളകുന്നു,
നിന്‍റെ  മുടിയിഴകള്‍ പോലെ.


ഈ മഴക്കാലത്ത്‌ 
നനവാര്‍ന്ന നടപ്പാതയിലൂടെ 
ആ പ്രണയ ഗാനം കേട്ട് നടക്കുമ്പോള്‍ 
മനസ്സില്‍ പുതിയ സൗഹൃദത്തിന്‍റെ
മഴത്തുള്ളികള്‍ പെയ്തിറങ്ങുന്നു...

No comments:

Post a Comment