Saturday, May 26, 2012

എന്നോ...

ദൂരങ്ങള്‍ ...
അവ ഒരു മഞ്ഞിന്‍റെ നാടക്കപ്പുറം..
വൈകിയ സമയങ്ങള്‍
ഏതോ ഗദ്യ കവിത പോലെ..
താളങ്ങള്‍ ഇല്ലാതെ..

ഇവിടെ എഴുതി നിറക്കാന്‍
എനിക്ക്
ഓര്‍മ്മകളെ കൂട്ടുപിടിക്കാന്‍
കഴിയാതെ പോവുന്നു..

ഇന്നലെകളില്‍ ഞാന്‍ മറന്നു വെച്ച
ഒട്ടനവധി ചിത്രങ്ങളില്‍
ഒരു പശ്ചാത്തലം പോലെ
ഈ മഴയും ഇടിവെട്ടും എന്നും
ഉണ്ടായിരുന്നു..

ഒടുവില്‍
ആത്യന്തികമായ ഒറ്റപ്പെടല്‍ ..

മഴ പെയ്യുകയാണ്
വേനലിലെ ആദ്യ മഴ
തണുപ്പും ചെറിയ കാറ്റും
ഇടിവെട്ടിന്‍റെ മുഴക്കം
ദൂരെയെവിടെയോ...
വിളക്കുകള്‍ കണ്ണടച്ചിരിക്കുന്നു..
ഇരുട്ടും വീണു തുടങ്ങി...

No comments:

Post a Comment