Wednesday, May 23, 2012

നൊമ്പരങ്ങള്‍

തലമുറകള്‍ക്ക് മുന്നിലെ ശാപങ്ങളിലൂടെ,
പിതൃത്വത്തിന്‍റെ തീരാവേദനകളിലൂടെ,
കത്തി ജ്വലിച്ച ഇന്നലെകളില്‍
എവിടെയൊക്കെയോ നിന്നും പ്രതിധ്വനിക്കുന്ന
ഒത്തിരി നൊമ്പരങ്ങള്‍ ..
കൈമാറി വരുന്ന പാരമ്പര്യത്തിന്‍റെ
അഭിശപ്തമായ നിഴലുകള്‍ ..
ഇവയെല്ലാം ചൂഴ്ന്നു നില്‍ക്കുന്ന
ഒരു ജന്മം ജീവിച്ചു തീര്‍ക്കുകയാണ്.
എന്‍റെ നഷ്ടങ്ങള്‍ ഇതിന്‍റെ
ബാക്കിപത്രമാണെന്ന തിരിച്ചറിവ്..
ഭൂതകാലം അങ്ങിനെയല്ലായിരുന്നെങ്കില്‍
എന്ന് വൃഥാ ആഗ്രഹിക്കുകയാണ്..
വേട്ടയാടുന്ന സ്വപ്നങ്ങള്‍ക്കിപ്പുറം
യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുന്‍പില്‍
പകച്ചു നില്‍ക്കുകയാണ്..


No comments:

Post a Comment